Hi quest ,  welcome  |  sign in  |  registered now  |  need help ?
BLOGGER പണിപ്പുരയിലാണ് ...................Contact: jaleelkarakkunnu@gmail.com.

അപേക്ഷകര്‍ക്കനുസരിച്ച് ഹജ്ജ്ക്വാട്ട ആവശ്യപ്പെടും - കോട്ടുമല ബാപ്പു മുസ്ല്യാര്‍

Written By jaleelkarakkunnu@gmail.com on Friday, 27 July 2012 | 06:31


അപേക്ഷകര്‍ക്കനുസരിച്ച് ഹജ്ജ്ക്വാട്ട ആവശ്യപ്പെടും - കോട്ടുമല ബാപ്പു മുസ്ല്യാര്‍
Posted on: 27 Jul 2012



മലപ്പുറം: അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട നിശ്ചയിക്കണമെന്ന ആവശ്യം അടുത്ത ഹജ്ജ് കമ്മിറ്റി യോഗത്തിലും കേന്ദ്രസര്‍ക്കാറിന്റെ മുന്നിലും ഉന്നയിക്കുമെന്ന് ചുമതലയേറ്റ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍ പ്രസ്താവിച്ചു. കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് നിര്‍ദ്ദേശം വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി കൂടിയായ ബാപ്പുമുസ്ലിയാര്‍ക്ക് സംഘടന നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ് അപേക്ഷകര്‍ ഏറ്റവും അധികം കേരളത്തിലാണ്. എന്നാല്‍ ജനസംഖ്യയ്ക്കനുസരിച്ചാണ് ഇപ്പോള്‍ ക്വാട്ട നിശ്ചയിക്കുന്നത്. ജനറല്‍ ക്വാട്ടയില്‍ അവസരം ലഭിക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ അപേക്ഷകരുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് അഭിപ്രായം.
ഹജ്ജിനുള്ള സമയം അടുത്തെത്തിയിട്ടും വിമാനക്കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഉണ്ടാക്കിയിട്ടില്ലെന്നും ടെന്‍ഡര്‍ നടപടി ആയിട്ടില്ലെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.

''ഇത് ഒരു അധികാര പദവിയല്ല, സേവനത്തിന്റെ പദവിയായാണ് ഞാന്‍ കാണുന്നത്. ചെയര്‍മാന്‍ സ്ഥാനം സമസ്തയ്ക്ക് ലഭിച്ച അംഗീകാരമാണ്. ഇത് ഒരു മുള്‍ക്കിരീടമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പ്രയാസമാണ്. നല്ല നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. ''- ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.

സമസ്ത ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹാജി കെ.മമ്മദ്‌ഫൈസി അധ്യക്ഷനായി. പി.ഉബൈദുള്ള എം.എല്‍.എ. , ഹംസക്കുട്ടി മുസ്ലിയാര്‍ ആറുശ്ശേരി, എം.കെ. മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കാളാവ് സെയ്തലവി മുസ്ലിയാര്‍, കാദര്‍ ഫൈസി കുന്നുംപുറം, കാടമ്പുഴ മൂസ ഹാജി, റഫീക്ക് അഹമ്മദ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, സയ്യിദ് മുയീനുദ്ദീന്‍ ജിഫ്രി തങ്ങള്‍, പി.കെ. മുഹമ്മദ് ഹാജി, കൊന്നോല യൂസഫ്, ചെറുകുളം അബ്ദുള്ള ഫൈസി, സലീം എടക്കര, പി.കെ. ലതീഷ് ഫൈസി, സിദ്ദിഖ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, കെ.കെ.എസ്. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
06:31 | 0 comments

സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കും : മന്ത്രി അബ്‌ദുറബ്ബ്‌

Written By jaleelkarakkunnu@gmail.com on Tuesday, 5 June 2012 | 06:07

തിരൂരങ്ങാടി : കേരളത്തിലെ മദ്രസ സംവിധാനത്തെ ഏകീകരിക്കാനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതര സംസ്ഥാനങ്ങളിലേത്‌ പോലെ സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ പറഞ്ഞു. മദ്രസകള്‍ക്ക്‌ സര്‍ക്കാറിന്‍റെ പ്രത്യേക ഗ്രാന്‍റ്‌ അനുവദിക്കുകയും സമന്വയ വിദ്യാഭ്യാസത്തിന്‌ സര്‍ക്കാറിന്‍റെ ഭാഗത്ത്‌ നിന്നും എല്ലാ വിധ പ്രോത്സാഹനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) നടത്തിയ ഫാരിസി ഷോര്‍ട്ട്‌ ടേം കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പര്യാപ്‌തമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രതിഭാധനരായ ഒരുപാട്‌ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനങ്ങള്‍ക്കായി കേരളം വിടുന്നുണ്ടെന്നും വൈകാതെ തന്നെ ഇതിന്‌ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ പല സര്‍ട്ടിഫിക്കറ്റുകളും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അംഗീകരിക്കാത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡോ.യു.വി.കെ മുഹമ്മദ്‌ ആധ്യക്ഷം വഹിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്‌, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, കുട്ടി മൗലവി ഇരിങ്ങല്ലൂര്‍, ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജി, പ്രൊഫ.അലി മൗലവി ഇരിങ്ങല്ലൂര്‍, ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, ഖാദിര്‍ കുട്ടി ഫൈസി അരിപ്ര, ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌, ചെറീത്‌ ഹാജി വേങ്ങര, .പി മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൈസാം കക്കാട്ടിരി സ്വാഗതവും സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ നന്ദിയും പറഞ്ഞു.
06:07 | 0 comments

വെള്ളിക്കീല്‍ സ്‌ഫോടനം : എസ്.കെ.എസ്.എസ്.എഫ് ആഭിമുഖ്യത്തില്‍ ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് 31ന്

Written By jaleelkarakkunnu@gmail.com on Wednesday, 30 May 2012 | 05:58

കണ്ണൂര്: തളിപ്പറമ്പ് വെള്ളിക്കീലില്‍ ഇക്കഴിഞ്ഞ ഒമ്പതിനുണ്ടായ ബോംബ് സ്‌ഫോടനത്തിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 31നു തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  എ പി സുന്നി പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ സംഘടിച്ചവരുടെ കൈയില്‍നിന്നു വീണ ബോംബാണ് പൊട്ടിയത്. പ്രദേശത്ത് മുമ്പു പഠിപ്പിച്ച അധ്യാപകന്റെ കൈയില്‍നിന്നാണ് ബോംബ് പൊട്ടിയത്. മദ്‌റസയില്‍ സ്വലാത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഇതു കണ്ടിരുന്നു. 
ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടികള്‍ പോലിസിനു മൊഴി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. ഇരിട്ടി ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എസ്.എസ്.എഫിന്റെ പ്രകടനത്തിനെത്തിയിരുന്നു. അതിനാല്‍ ബോംബിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം. 
ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് 31നു രാവിലെ 10നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യും. അബ്്ദുല്ലത്തീഫ് പന്നിയൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, പി പി മുഹമ്മദ് കുഞ്ഞി മൗലവി, ശഹീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട് പങ്കെടുത്തു.
05:58 | 0 comments

green കൂട്ടം കൂട്ടുകാർ.....

chandrikaonline

Total Pageviews